Film News

ആലിയ ഭട്ട് ചിത്രം 'ഡാർലിംഗ്സ്'; സിനിമ ചർച്ചയിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം റോഷൻ മാത്യുവും

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ 'ഡാര്‍ലിംഗ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം. ആലിയ ഭട്ട് തന്നെയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജസ്മീത് കെ റീന്‍ ആണ് സംവിധാനം. ഷിഫാലി ഷാ, വിജയ് വർമ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ചിരുന്ന് സിനിമയുടെ തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത പ്രമേയമുള്ള സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് എത്തുന്നത്. കൊവിഡ് ലോക്ക് ഡൗണ്‍ വേളയിലാണ് റോഷന്‍ മാത്യു നായകനായ അനുരാഗ് കശ്യപ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് പ്രിമിയറായി പ്രേക്ഷകരിലെത്തിയത്. ഈ ചിത്രത്തിലെ റോഷന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT