Film News

'ഡാര്‍ളിംഗ്‌സ്' പുരുഷ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു; ആലിയ ഭട്ടിനെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

ബോളിവുഡ് താരം ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായി നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ഡാര്‍ളിംഗ്‌സ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ട്വിറ്ററില്‍ ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഡാര്‍ളിംഗിലൂടെ പുരുഷന്‍മാരെ ഗാര്‍ഹികമായി പീഡിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണ ക്യാംപെയിന്‍. Boycott Alia Bhatt എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗാണ്.

ഗാര്‍ഹിക പീഡിനത്തിന് ഇരയായ ആലിയയുടെ ബദറുന്നീസ എന്ന കഥാപാത്രം ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഉള്ളത്. ഇതാണ് ബോയിക്കോട്ട് ക്യാംപെയിനിന് കാരണമായത്.

പുരുഷന്‍മാരും സ്ത്രീകളെ പോലെ തന്നെ ഗാര്‍ഹിക പീഡിനത്തിന് ഇരയാകുന്നുണ്ട്. അതിനാല്‍ ഇത്തരത്തില്‍ പുരുഷ പീഡിനത്തെ സിനിമയിലൂടെ ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് ട്വിറ്ററില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ജന്‍ഡര്‍ ഏതായാലും പീഡിനം അനുഭവിക്കുന്നവരെല്ലാം തന്നെ ഇരകളാണ് എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

ബോയിക്കോട്ട് ആലിയ ഭട്ടിനൊപ്പം തന്നെ ഡാര്‍ളിംഗ്‌സ് ബാന്‍ ചെയ്യണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആഗസ്റ്റ് 5നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങുന്നത്. നവാഗതയായ ജസ്മീത് കെ റീനാണ് ചിത്രത്തിന്റെ സംവിധായിക. ഷിഫാലി ഷാ, വിജയ് വര്‍മ്മ, റോഷന്‍ മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT