Film News

അനശ്വര രാജന് സൈബർ ആക്രമണം, വേഷം നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തതെന്ന് കമന്റ്

നടി അനശ്വര രാജനെതിരെ സൈബർ ആക്രമണം. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലെ സൈബർ അക്രമികളെ പ്രകോപിപ്പിച്ചത്. ‘18 വയസ് ആയതല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’, 'ഇനി അടുത്തത് എന്ത് വസ്ത്രമായിരിക്കും ഇടുന്നത്' തുടങ്ങി വസ്ത്രധാരണത്തെ ആക്ഷേപിച്ചും കളിയാക്കിയും കൊണ്ടുളള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അടുത്തിടെയായിരുന്നു പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അനശ്വര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അതിന് പിന്നാലെ വന്ന മോഡേൺ വേഷത്തിനുളള ചിത്രം ചിലർക്കൊന്നും തീരെ പിടിച്ചില്ല. മുമ്പ് ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയായിരുന്നു. എന്നാൽ ഇപ്പോൾ അനശ്വരയുടെ വേഷം നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ്, അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ചിലർ. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

സദാചാരപ്പോലീസിങിന് കമന്റിലൂടെ തന്നെ മറുപടിയും നൽകുന്നുണ്ട് ചിലർ. കമന്റ് ബോക്സിൽ വന്ന് നാടിന്റെ സംസ്കാരത്തെ കാത്തു രക്ഷിക്കാൻ വേണ്ടി വാ തോരാതെ അലക്കുന്ന ഈ മഹാ പുരുഷന്മാർ നമ്മുടെ നാടിന്റെ നട്ടെല്ലാണ്. അവർ ഇല്ലായിരുന്നു എങ്കിൽ ഈ നാടിന്റെ ഗതി എന്താകുമെന്ന് ഓർക്കാൻ പോലും വയ്യെന്നുമുളള പരിഹാസ കമന്റ് അവയ്ക്കിടയിൽ ശ്രദ്ധനേടുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT