Film News

കോവിഡ് ബാധയെക്കുറിച്ചുള്ള മാധവന്റെ നാടകീയ വെളിപ്പെടുത്തൽ; അമീർ ഖാനൊപ്പമുള്ള 'ത്രീ 3 ഇഡിയറ്റ്‌സ്' ചിത്രം ഓർമ്മിപ്പിച്ച് താരം

ബോളിവുഡ് താരം ആമിര്‍ ഖാന് പിന്നാലെ തമിഴ് നടൻ മാധവനും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം മാധവന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അല്പം നാടകീയമായാണ് മാധവൻ തനിക്ക് കൊവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒരുമിച്ചഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞുകൊണ്ട് താരം കോവിഡ് ബാധയെക്കുറിച്ച് അറിയിച്ചത്.

‘ഫര്‍ഹാന്‍ എപ്പോഴും റാഞ്ചോയുടെ പിന്നാലെ തന്നെ കാണും. ഇരുവരേയും പിന്തുടര്‍ന്ന് വൈറസും കൂടെയുണ്ടാകും. എന്നാല്‍ ഇത്തവണ വൈറസ് നമ്മളെ പിടികൂടിയിരിക്കുന്നു. എന്നാല്‍ എല്ലാം ശെരിയാകും. ഇതില്‍ നിന്നും എത്രയും പെട്ടെന്ന് നമ്മള്‍ മോചിതരാവും. ഇത്തവണ രാജൂ, നീ ഞങ്ങള്‍ക്കൊപ്പം വേണ്ട. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. അസുഖം ഭേദമായി എത്രയും വേഗം തിരിച്ചെത്തും'
മാധവൻ

എത്രയും വേഗം അസുഖം ഭേദമാവട്ടെയെന്നും തങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ടാകുമെന്നും ആരാധകര്‍ പറഞ്ഞു. റാഞ്ചോ പറയുന്നതുപോലെ ആള്‍ ഈസ് വെല്‍ എന്നും ആരാധകർ കമന്റിലൂടെ അറിയിച്ചു. ഇന്നലെയാണ് കൊവിഡ് പോസിറ്റീവായ വിവരം ആമിര്‍ ഖാന്‍ അറിയിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണ്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ദയവായി കൊവിഡ് പരിശോധന നടത്തി നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതാണ്.’ എന്ന് അമീർഖാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT