Film News

ബൈജു സന്തോഷ് പ്രതിഫലം കുറച്ചില്ലെന്ന് പരാതി, വീണ്ടും തര്‍ക്കം

ടൊവിനോ തോമസും, ജോജു ജോര്‍ജ്ജും പ്രതിഫലം ഉയര്‍ത്തിയെന്ന വിവാദത്തിന് പിന്നാലെ നടന്‍ ബൈജു സന്തോഷിനെതിരെ നിര്‍മ്മാതാവിന്റെ പരാതി. അനൂപ് മേനോന്‍ നായകനായ മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ബൈജു സന്തോഷ് 20 ലക്ഷം പ്രതിഫലം ചോദിച്ചെന്ന പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചത്.

പ്രതിഫലം 20 ലക്ഷമാണെന്നും ഇത് കുറക്കില്ലെന്നും ബൈജു സന്തോഷ് പറഞ്ഞതായാണ് നിര്‍മ്മാതാവിന്റെ പരാതി. ബൈജുവുമായി എട്ട് ലക്ഷത്തിന്റെ കരാറാണ് ഉള്ളതെന്നും നിര്‍മ്മാതാവ് പരാതിയില്‍ സൂചിപ്പിക്കുന്നു. പ്രതിഫലം നല്‍കാതെ സിനിമ ഡബ് ചെയ്യില്ലെന്ന് ബൈജു അറിയിച്ചതായും നിര്‍മ്മാതാവിന്റെ പരാതിയിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോജു ജോര്‍ജ്ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചും, ടൊവിനോ തോമസ് കാണെക്കാണേ എന്ന സിനിമയുടെ റിലീസ് വരെ പ്രതിഫലം വേണ്ടെന്ന നിലപാട് സ്വീകരിച്ചും പ്രശ്‌നപരിഹാരത്തിലെത്തിയതായി കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രത്തിന്റെ നിര്‍മ്മാതാവ് അസോസിയേഷന് സമര്‍പ്പിച്ച അഫിഡവിറ്റില്‍ ഒരു കോടിയെന്ന് പ്രതിഫലം എഴുതിയതിനെ തുടര്‍ന്നായിരുന്നു ആശയക്കുഴപ്പമെന്ന് സംഘടനാ പ്രസിഡന്റ് ആന്റോ ജോസഫും വ്യക്തമാക്കിയിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT