Film News

'അടിസ്ഥാനപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം'; ജോജു ജോർജിന്റെ 'പണി' യിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് വേണു

ജോജു ജോർജ്ജ് സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഛായാഗ്രാഹകൻ വേണു. അടിസ്ഥാനപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് സിനിമയിൽ നിന്ന് പിന്മാറനുള്ള കാരണം എന്ന് വേണു വ്യക്തമാക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ ജോജു ജോർജും താനും തമ്മിൽ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങൾ നിരന്തരം ഉണ്ടാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു എന്ന് വേണു പറയുന്നു. മാത്രമല്ല ഇപ്പോഴും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിൽ അത്രയും കാലയളവിൽ ജോലി ചെയ്യാനുള്ള ശാരീരകവും മാനസികവുമായുള്ള പ്രശ്നങ്ങൾ തനിക്ക് ഉണ്ടായിരുന്നു എന്നും വേണു വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വേണുവിന്റെ പ്രതികരണം.

വേണു പറഞ്ഞത്:

ഞാൻ ആ സിനിമയിൽ നിന്നും മാറിയെന്നുള്ളതാണ് അതിന്റെ സത്യാവസ്ഥ. അടിസ്ഥാനപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ്. അതിന്റെ ഡയറക്ടറും ഞാനും തമ്മിൽ അത് നിരന്തരം ഉണ്ടാകുന്ന ഒരു അവസ്ഥയിലേക്ക് വന്നു. അത് മാത്രമല്ല എന്റെ കോൺട്രാക്ട് തീരുകയായിരുന്നു. ആ സിനിമയുടെ ഷൂട്ട് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് അത്രയും നേരം നിൽക്കാനുള്ള ശാരീരികവും മാനസികവുമായുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയിരിക്കേ അതിനുള്ള നല്ലൊരു കാരണം ഉണ്ടായി. അതുകൊണ്ട് ഞങ്ങൾ അത് വേണ്ടെന്ന് വച്ചു. അതാണ് ഉണ്ടായത്.

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ആദ്യം ക്യാമറമാനായി നിശ്ചയിച്ചിരുന്നത് വേണുവിനെയായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് ചിത്രത്തിൽ നിന്ന് വേണു പിന്മാറിയിരുന്നു. ഇതിനെ തുടർന്ന് ചിലർ ഫോണിലൂടെ വേണുവിനെ ഭീഷണിപ്പെടുത്തുകയും വേണുവിനെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്സ് യൂണിയൻ ഓഫ് മലയാളം സിനിമ (കുമാക്ക്) പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും വേണുവിനെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേ​ഹം സ്വന്തം ഇഷ്ട പ്രകാരമാണ് പിന്മാറിയതെന്നും സംഭവത്തെക്കുറിച്ച് മുമ്പ് നടൻ ജോജു ജോർജ്ജ് പ്രതികരിച്ചിരുന്നു.

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

SCROLL FOR NEXT