Film News

സിനിമ -സീരിയൽ നടി അപർണ്ണ നായർ അന്തരിച്ചു

സിനിമ സീരിയൽ താരം അപർണ്ണ നായർ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് നടിയെ ഇന്നലെ വൈകീട്ട് 7 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിൽ കേസെടുത്ത് കരമന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2009 ൽ മേഘതീർഥം എന്ന സിനിമയിലൂടെയാണ് അപർണ്ണ മലയാള സിനിമയിലേക്ക് എത്തുന്നത്. 'കോടതി സമക്ഷം ബാലൻ വക്കീൽ', 'കല്‍ക്കി', 'അച്ചായൻസ്', 'മുദ്ദുഗൗ' തുടങ്ങിയ ചിത്രങ്ങളിലും അപർണ്ണ വേഷമിട്ടിട്ടുണ്ട്. മിനി സ്ക്രീനിലെ ഹിറ്റ് പരമ്പരകളായ ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. സഞ്ജിത്താണ് ഭർത്താവ് രണ്ട് കുട്ടികൾ ത്രയ, കൃതിക

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

സൈജു കുറുപ്പ്, രജീഷ് പരമേശ്വരന്‍ ചിത്രം, 'ആരം' തിയറ്ററുകളില്‍

സ്ക്രീനിൽ ചിരിയുത്സവം തീർക്കാൻ "അവറാച്ചൻ ആൻഡ് സൺസ്"; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

SCROLL FOR NEXT