Film News

'സി.ഐ.ഡി യായി കലാഭവൻ ഷാജോൺ' ; സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട. എസ്.ഐ പുതിയ പോസ്റ്റർ

കലാഭവന്‍ ഷാജോണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട. എസ്.ഐ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഏ.ഡി 1877, സെന്‍സ് ലോഞ്ച് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിജു മിസ്പാ, സനൂപ് സത്യന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീര്‍ഘകാലം പോലീസില്‍ ജോലി ചെയ്ത ശേഷവും ആ തൊഴിലിനോടുള്ള താല്‍പ്പര്യവും കൂറും നിലനില്‍ക്കുന്നതിനാല്‍ ഡിപ്പാര്‍ട്ടുമെന്റിനു സഹായകരമായി പ്രവര്‍ത്തിക്കാനായി ഒരു ഡിറ്റക്ടീവ് സ്ഥാപനം തന്നെ തുടങ്ങുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

സനൂപ് സത്യന്‍ അനീഷ് വി ശിവദാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം അനു വി. ഐവർ നിര്‍വഹിക്കുന്നു. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യര്‍. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം മനോജ് മാവേലിക്കര, മേക്കപ്പ്- ഒക്കല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ റാണാ പ്രതാപ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- സുധന്‍ രാജ പ്രവീണ്‍, എസ്. ശരത്ത്, ലക്ഷ്മി ദേവന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി. സി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് സജി കുണ്ടറ, രാജേഷ് ഏലൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ പേട്ട.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT