Film News

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐയുടെ ട്രെയ്‌ലർ പുറത്തുവന്നു. ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഊർമിള എന്ന സ്ത്രീയുടെ കൊലപാതകവും അത് അന്വേഷിക്കാനെത്തുന്ന ഷാജോൺ അവതരിപ്പിക്കുന്ന രാമചന്ദ്രൻ എന്ന കഥാപാത്രവുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈംവിഭാഗത്തിൽ പ്രവൃർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ. ക്രൈം കേസ്സുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെൻ്റ് തേടുന്നു. ഡിപ്പാർട്ട്മെൻ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.

സനൂപ് സത്യന്‍ അനീഷ് വി ശിവദാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം അനു വി. ഐവർ നിര്‍വഹിക്കുന്നു. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യര്‍. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം മനോജ് മാവേലിക്കര, മേക്കപ്പ്- ഒക്കല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ റാണാ പ്രതാപ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- സുധന്‍ രാജ പ്രവീണ്‍, എസ്. ശരത്ത്, ലക്ഷ്മി ദേവന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി. സി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് സജി കുണ്ടറ, രാജേഷ് ഏലൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ പേട്ട.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT