Film News

'സി.ഐ.ഡി യായി കലാഭവൻ ഷാജോൺ' ; 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ' മെയ് പതിനേഴിന് തിയറ്ററിൽ

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ മെയ് 17ന് തിയറ്ററുകളിലെത്തും. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈംവിഭാഗത്തിൽ പ്രവൃർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ. ക്രൈം കേസ്സുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെൻ്റ് തേടുന്നു. ഡിപ്പാർട്ട്മെൻ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.

സനൂപ് സത്യന്‍ അനീഷ് വി ശിവദാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം അനു വി. ഐവർ നിര്‍വഹിക്കുന്നു. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യര്‍. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം മനോജ് മാവേലിക്കര, മേക്കപ്പ്- ഒക്കല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ റാണാ പ്രതാപ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- സുധന്‍ രാജ പ്രവീണ്‍, എസ്. ശരത്ത്, ലക്ഷ്മി ദേവന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി. സി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് സജി കുണ്ടറ, രാജേഷ് ഏലൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ പേട്ട.

വമ്പൻ "പരിപാടി" വരുന്നു; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്

'ആന്റണിക്ക് സഹദേവനെ ഇടിച്ചാൽ പോരെ'; 'ഒപ്പം' പൊലീസ് സ്റ്റേഷൻ സീനിന്റെ ഓർമ്മ പങ്കുവെച്ച് കലാഭവൻ ഷാജോൺ

‘സിജെപി പ്രക്ഷോഭത്തിൽ പൊലീസിന്റേത് അണ്‍ഡെമോക്രാറ്റിക് ഇൻഹ്യൂമേൻ സമീപനം, അതിക്രമം സാധാരണക്കാരോടും’; രഞ്ജിനി ഹരിദാസ് അഭിമുഖം

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

ലാൽ സാറിന്റെ ആക്ടിങ് മെസ്സിയുടെ ഫുട്ബോൾ കളി പോലെ, കാണുമ്പോൾ സിമ്പിൾ ആയി തോന്നും: സന്തോഷ് തുണ്ടിയിൽ

SCROLL FOR NEXT