Churuli movie review
Churuli movie review ഫോട്ടോ: അര്‍ജുന്‍ കല്ലിങ്കല്‍
Film News

നിയമ വിരുദ്ധമായി ഒന്നുമില്ല: 'ചുരുളി'യുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ പ്രദര്‍ശനം തടിയല്ലെന്ന് ഹൈക്കോടതി. സിനിമയിലെ സംഭാഷണങ്ങള്‍ അസഭ്യമായതിനാല്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിനിമയില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തരവ്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. സിനിമയില്‍ സിനിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളില നിയമലംഘനമില്ല. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.

അതേസമയം സിനിമ കാണാത്തവരാണ് ചുരുളിയെ വിമര്‍ശിക്കുന്നവരില്‍ കൂടുതലെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ നവംബര്‍ 19നാണ് ചുരുളി റിലീസ് ചെയ്തത്.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT