Film News

'19 ദിവസം കൊണ്ടാണ് ലിജോ ചേട്ടന്‍ ചുരുളി പോലൊരു സിനിമ ചിത്രീകരിച്ചത്': വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി 19 ദിവസം കൊണ്ടാണ് ചിത്രീകരിച്ചതെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. സിനിമയുടെ ട്രെയ്‌ലര്‍ കാണുമ്പോള്‍ 100 ദിവസം കൊണ്ടായിരിക്കും ചുരുളി ചിത്രീകരിച്ചതെന്നാണ് തോന്നുക. എന്നാല്‍ വെറും 19 ദിവസം കൊണ്ടാണ് ചുരുളി പോലൊരു സിനിമ ലിജോ ജോസ് പൂര്‍ത്തിയാക്കിയതെന്ന് വിനയ് ഫോര്‍ട്ട് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത് തന്നെ ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഐഎഫ്എഫ്‌കെ വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു വേര്‍ഷനാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

വിനയ് ഫോര്‍ട്ട് പറഞ്ഞത്:

'ചുരുളിയുടെ ഐഎഫ്എഫ്‌കെ വേര്‍ഷണില്‍ നിന്ന് മാറ്റങ്ങളുള്ള പുതിയൊരു വേര്‍ഷനാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. അടുത്ത് തന്നെ ചിത്രത്തിന്റെ ഒടിടി റിലീസുണ്ടാവും. കുറച്ച് കാലങ്ങളായ റിലീസ് കാത്തിരിക്കുന്ന സിനിമ കൂടിയാണ്. ചുരുളിക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. സിറ്റി ഓഫ് ഗോഡ് എന്ന സിനിമ കണ്ടതിന് ശേഷം എന്നെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ലീഡ് റോള്‍ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. അപ്പോള്‍ അങ്ങനെ നമ്മള്‍ ഇഷ്ടപ്പെടുന്ന സംവിധായകന്റെ സിനിമയില്‍ കേന്ദ്ര കഥാപാത്രമാവുക എന്നത് വലിയ കാര്യമാണ്.

പിന്നെ ചുരുളി എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൊക്കെ എന്നും റിലീസുമായി ബന്ധപ്പെട്ട മെസേജുകള്‍ വരാറുണ്ട്. പിന്നെ ചുരുളിയുടെ ട്രെയ്‌ലറൊക്കെ കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഒരു നൂറ് ദിവസം എടുത്ത് ചിത്രീകരിച്ച സിനിമയാണെന്ന്. പക്ഷെ വെറും 19 ദിവസം കൊണ്ടാണ് ചുരുളി പോലുള്ളൊരു സിനിമ ലിജോ ചേട്ടന്‍ പൂര്‍ത്തിയാക്കിയത്.'

വിനോയ് തോമസിന്റെ കഥയെ ആധാരമാക്കിയാണ് ചുരുളി. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം. ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രവുമാണ് ചുരുളി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT