Film News

'തോക്കിന് മുന്‍പില്‍ എന്ത് ത്രിമൂര്‍ത്തി?'; ക്രിസ്റ്റഫര്‍ സക്‌സസ് ടീസര്‍

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി 9ന് തിയേറ്ററിലെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രമാണിക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടിയാണിത്.

ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍-ഉദയകൃഷ്ണ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ക്രിസ്റ്റഫര്‍.

സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതോടൊപ്പം ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഫൈസ് സിദ്ദിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുപ്രീം സുന്ദറാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. തല്ലുമാലയില്‍ ഉപയോഗിച്ചിരിക്കുന്ന മോക്കോ ബോട്ട് ക്യാമറ ചിത്രത്തിലെ സംഘട്ടനത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് സുപ്രീം സുന്ദര്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT