Film News

വിഷ്വൽ എക്സ്പീരിയൻസ് ഉറപ്പ് നൽകി ക്രിസ്റ്റഫർ നോളൻ ; ഓപ്പൺഹൈമർ ഓപ്പണിങ് ലുക്ക്

ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജന്‍ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമറിന്റെ അഞ്ച് മിനിറ്റോളം നീണ്ടുനിൽക്കുന്ന ഓപ്പണിങ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺഹൈമറും സംഘവും ആറ്റം ബോംബ് നിർമിക്കുന്നതിനേപ്പറ്റിയുള്ള ചർച്ചകളും നിർമാണപ്രവർത്തനങ്ങളും ആണ് വീഡിയോയുടെ ഉള്ളടക്കം. കിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുക. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ സിനിമയായ ഓപ്പൺഹൈമർ ജൂലൈ 21ന് തിയറ്ററുകളിലെത്തും.

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്‌ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമ കാണിക്കുന്നത്. ചിത്രത്തിൽ സി ജി ഐ ഷോട്ടുകളെ ഇല്ലെന്ന് സംവിധായകൻ ക്രിസ്റ്റഫർ നോളൻ യു എസ് എന്റർടൈൻമെന്റ് പോർട്ടൽ ആയ കൊളൈഡറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 1945-ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പൺഹൈമർ ടീം പൂർണ്ണമായും CGI ഇല്ലാതെ പുനഃസൃഷ്ടിച്ചത് മുൻപ് വലിയ വാർത്തയായിരുന്നു.

എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം നിർമിക്കുന്നത് യൂണിവേഴ്സൽ പിക്ചർസ്‌ ആണ്. ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിനായി ക്യാമറ ചലിപ്പിക്കുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT