Film News

'റോബർട്ട് ഡൗണി ജൂനിയറിനെ അയൺ മാനായി തിരഞ്ഞെടുത്തത് സിനിമ ചരിത്രത്തിലെ ഏറ്റവും കോൺസിക്വൻഷ്വലായ കാസ്റ്റിംഗ് തീരുമാനം': ക്രിസ്റ്റഫർ നോളൻ

സൂപ്പര്‍ ഹീറോ സിനിമകള്‍ ഇഷ്ടപ്പെടുന്നവരില്‍ മാര്‍വെല്‍ എന്നും ഡി.സി എന്നും രണ്ട് പക്ഷമുണ്ടാവാം. ഇരു വിഭാഗങ്ങളുടെയും സൂപ്പര്‍ഹീറോകളില്‍ ആരാണ് മികച്ചതെന്ന് തര്‍ക്കങ്ങളുണ്ടാവാം. എന്നാല്‍ പെര്‍ഫോര്‍മന്‍സ് കൊണ്ട് രണ്ട് കൂട്ടരും ഒരുപോലെ മികച്ചതെന്ന് പറയുന്ന ഒരു കഥാപാത്രമായിരിക്കും റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച അയണ്‍മാന്‍. 2008 ൽ റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച അയൺ മാനിലൂടെയാണ് മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആരംഭവും. റോബര്‍ട്ട് ഡൗണി ജൂനിയര്റിനെ അയൺമാനായി കാസ്റ്റ് ചെയ്തത് സിനിമാ ബിസിനസിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കോൺസിക്വൻഷ്വലായ കാസ്റ്റിം​ഗ് തീരുമാനങ്ങളിലൊന്നാണ് എന്ന് സംവിധായകൻ ക്രിസ്റ്റഫർ നോളൻ പറയുന്നു. റോബർട്ട് ഡൗണി ജൂനിയറിനൊപ്പം അഭിനയിക്കാൻ എന്നും താൻ ആ​ഗ്രഹിച്ചിട്ടുണ്ട് എന്നും ദ ലേറ്റ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റഫർ നോളൻ പറഞ്ഞു.

ക്രിസ്റ്റഫർ നോളൻ പറഞ്ഞത്:

നിങ്ങൾ വർക്ക് ചെയ്യുന്ന ഏതൊരു അഭിനേതാവായിട്ടും വെെകാരികമായും സഹാനുഭൂതിയുടെയും ഒരു കണക്ഷനാണ് നിങ്ങൾ അന്വേഷിക്കുന്നത്. നിങ്ങൾ ഒരു തരത്തിലുള്ള ഉദാരതയാണ് അന്വേഷിക്കുന്നത്. അത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം മറ്റുള്ളവർക്കൊപ്പം ഒരു സീൻ ചെയ്യുമ്പോൾ അവർ അവരുടെ ഏറ്റവും ബെസ്റ്റാണ് ആ സീനിന് വേണ്ടി തരുന്നതെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. കഥാപാത്രങ്ങളുമായുള്ള വെെകാരികമായ ബന്ധങ്ങൾക്ക് വ്യക്തത നൽകാൻ അദ്ദേഹം അവരെ സ​ഹായിക്കാറുണ്ട്, ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹിച്ചിട്ടുണ്ട്. ടോണി സ്റ്റാർക്കിനെപ്പോലെയുള്ള കരിഷ്മ അദ്ദേഹത്തിനുണ്ട്. അദ്ദേഹം അയൺ മാൻ ആയി അഭിനയിക്കുന്നത് സിനിമാ ബിസിനസിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കോൺസ്ക്വൻഷ്വലായ കാസ്റ്റിം​ഗ് തീരുമാനങ്ങളിലൊന്നാണ്. മഹാനടന്മാർ അദ്ദേഹത്തിനെ സ്നേഹിക്കുന്നതുപോലെ ഒരു ഭാഗത്ത് സ്വയം നഷ്ടപ്പെടാനും മറ്റൊരു മനുഷ്യനിൽ സ്വയം നഷ്ടപ്പെടാനും അദ്ദേഹത്തിന് അവസരം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു.

ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബെർട്ട് ഓപ്പൻഹൈമറുടെ മാൻഹട്ടൻ പ്രോജെക്ടിനെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓപ്പൺഹൈമർ. ചിത്രത്തിൽ ലൂയിസ് സ്ട്രോസ് എന്ന കഥാപാത്രത്തെയാണ് റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിച്ചത്. 2023 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ഓപ്പൺഹൈമർ.

2008 മെയ് 2നായിരുന്നു മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമായ 'അയണ്‍മാന്‍' റിലീസ് ചെയ്തത്. ജോണ്‍ ഫേവ്‌റ്യു സംവിധാനം ചെയ്ത ചിത്രം സ്റ്റാന്‍ലിയുടെ ഐക്കണിക്ക് സൂപ്പര്‍ ഹീറോ ക്യാരക്ടറിന് റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ മുഖം നല്‍കി. അതിന് ശേഷം മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ മൂന്ന് ഫേസുകളിലായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വരെ അയണ്‍മാന്‍ പ്രേക്ഷകരുടെ പ്രിയകഥാപാത്രവുമായി.

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

SCROLL FOR NEXT