'ഭൗമ' സിനിമയുടെ ഭാഗമായതിനെ കുറിച്ച് സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ. ഗോത്തിക്ക് ഹൊറർ ഴോണറിലുള്ള സിനിമയായിരിക്കും ഇത്. ഈ ചിത്രത്തിന്റെ കഥ തന്നെയാണ് തന്നെ ആകർഷിച്ച പ്രധാന ഘടകമെന്ന് ക്രിസ്റ്റോ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ക്രിസ്റ്റോ സേവ്യർ.
'എനിക്ക് പെട്ടെന്ന് ഒരു ദിവസം കോൾ വന്നു ഭൗമയുടെ കഥ കേൾക്കാമോ എന്ന് ചോദിച്ച്, അങ്ങനെ ഞാൻ കഥ കേട്ടു. കേട്ടപ്പോൾ വളരെ കൗതുകം തോന്നി. ഒരു Gothic horror എന്നൊക്കെ വിളിക്കാം ഈ സിനിമയുടെ ഴോണറിനെ. അങ്ങനെയാണ് ഈ സിനിമയിൽ ഇൻ ആകുന്നത്,' ക്രിസ്റ്റോ സേവ്യർ പറഞ്ഞു.
അതേസമയം ഭൗമ നാളെ തിയറ്ററുകളിലെത്തും. പ്രേക്ഷക ശ്രദ്ധ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളിൽ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാർഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധർ ഒന്നിക്കുന്ന സിനിമയെന്ന നിലയിൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ചിത്രം നിർമിക്കുന്നു.