Film News

'ധ്രുവനച്ചത്തിരം' ഡബ്ബിങ്ങ് ആരംഭിച്ച് ചിയാന്‍ വിക്രം; റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമായ ധ്രുവനച്ചത്തിരും കുറച്ച് വര്‍ഷങ്ങളായി റിലീസിനായി കാത്തിരിക്കുന്നു. ചിത്രത്തിനായുള്ള ഡബ്ബിങ്ങ് വിക്രം ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാത്തിരിപ്പിനൊടുവില്‍ ധ്രുവനച്ചത്തിരം റിലീസ് ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.

ചിത്രത്തിന്റെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ ഗൗതം മേനോനോട് വിക്രം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ വിക്രം ഡബ്ബിങ്ങ് ആരംഭിക്കുകയും ഗൗതം മോനോന്‍ ചിത്രത്തിന്റെ ബാക്കി ജോലികളിലുമാണ്. വിക്രമിന്റെ പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബറിലാണ് റിലീസ് ചെയ്യുന്നത്. അതിനാല്‍ ധ്രുവനച്ചത്തിരം 2022 മെയ് മാസത്തില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സപൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ചിത്രത്തില്‍ വിക്രമിന് പുറമെ സിമ്രന്‍, ഐശ്വര്യ രാജേഷ്, രാധികസ പാര്‍ത്തിബന്‍, ദിവ്യ പ്രകാശ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം.

അതേസമയം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാനാണ്' അവസാനമായി റിലീസ് ചെയ്ത വിക്രം ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ധ്രുവ് വിക്രമും കേന്ദ്ര കഥാപാത്രമായിരുന്നു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിക്രമിന്റെ സിനിമ.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT