Film News

ചിയാന്‍ 61; പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്നു

സംവിധായകന്‍ പാ രഞ്ജിത്തും നടന്‍ ചിയാന്‍ വിക്രമും ഒന്നിക്കുന്നു. ചിയാന്‍ 61 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാണം ജ്ഞാനവേല്‍ രാജയാണ്. പാ രഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും താരങ്ങളുടെയും വിവരങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുന്നതായിരിക്കും. നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനാണ് ചിത്രം പ്രഖ്യാപിച്ചത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന 23ാമത്തെ ചിത്രം കൂടിയാണിത്.

അതേസമയം ആര്യ നായകനായ സര്‍പ്പാട്ട പരമ്പരയാണ് അവസാനമായി റിലീസ് ചെയ്ത പാ രഞ്ജിത്ത് ചിത്രം. നിലവില്‍ 'നച്ചത്തിരം നഗര്‍ഗിരത്ത്' എന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കാളിദാസ് ജയറാം, അശോക് സെല്‍വന്‍, ദുഷറ വിജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

'മഹാനാ'ണ് റിലീസ് ചെയ്യാനിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം. കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം. ചിത്രം 2022 ജനുവരിയില്‍ ആമസോണില്‍ റിലീസ് ചെയ്യും.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT