Film News

‌സിദ്ധാർഥിന്റെയും നിമിഷയുടെയും ത്രില്ലർ; ചിറ്റാ സെപ്തംബർ 28 മുതൽ തിയറ്ററുകളിൽ

പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിദ്ധാർഥ് നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചിറ്റാ സെപ്തംബർ 28 ന് തിയറ്ററുകളിലെത്തും. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സിദ്ധാർഥിന്റെ എറ്റാക്കി എന്റർടെയ്ൻമെന്റാണ് നിർമിച്ചിരിക്കുന്നത്.

ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെ മുന്നോട്ടുപോകുന്ന കഥയാണ് ചിറ്റാ. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇളയച്ഛന്റയും കൂട്ടിയുടെയും ഊഷ്മളമായ ബന്ധവും പിന്നീടുണ്ടാകുന്ന കുട്ടിയുടെ തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ദിബു നൈനാൻ തോമസാണ് സിനിമയുടെ സം​ഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ബാലാജി സുബ്രമണ്യമാണ്. സുരേഷ് എ പ്രസാദ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ആർട്ട് ഡയറക്ഷൻ: സി എസ് ബാലചന്ദ്രൻ. സൗണ്ട് ഡിപ്പാർട്ട്മെന്റ്: ​ഗോഡ്വിൻ ജി, രാജ് മാർത്താണ്ഡം, വിനോദ് തനി​​ഗാസലാം, സി അർജുൻ വർമ

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT