Film News

കമല്‍ ഹാസനൊപ്പം 'വിക്ര'ത്തിന്റെ വിജയം ആഘോഷിച്ച് ചിരഞ്ജീവി; ഒപ്പം സല്‍മാന്‍ ഖാനും

വിക്രം സിനിമയുടെ വിജയത്തില്‍ കമല്‍ ഹാസനെ ആദരിച്ച് തെന്നിന്ത്യന്‍ താരം ചിരഞ്ജീവി. തന്റെ വീട്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ ആഘോഷം നടന്നതെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ആഘോഷത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും ലോകേഷ് കനഗരാജും ഉണ്ടായിരുന്നു.

'വിക്രം സിനിമയുടെ വിജയത്തില്‍ പ്രിയ സുഹൃത്ത് കമല്‍ ഹാസനെ എന്റെ വീട്ടില്‍ വെച്ച് ആദരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എന്റെ പ്രിയപ്പെട്ട സല്ലു ഭായിയും ലോകേഷും ഒപ്പം ഉണ്ടായിരുന്നു. എന്തൊരു ത്രില്ലിംഗ് സിനിമയാണിത്. കൂടുതല്‍ വിജയം ആശംസിക്കുന്നു', എന്നാണ് ചിരഞ്ജീവിയുടെ ട്വീറ്റ്.

ജൂണ്‍ 3നാണ് വിക്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. 250 കോടിയാണ് ചിത്രം ഇതിനകം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം നൂറ് കോടി നേടി.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിക്രമില്‍ കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സൂര്യയുടെ കാമിയോ റോളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT