Film News

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ' എന്ന ഗാന ആലപിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് ഗായിക ചിന്മയി ശ്രീപാദ. 15-ാം വയസ്സിലായിരുന്നു ആ ഗാനം പാടിയത്. ഇത്രത്തോളം ഹെവി ഇമോഷൻസുള്ള ഗാനമാണ് ഇതെന്ന് അന്ന് തിരിച്ചറിഞ്ഞില്ല എന്ന് ചിന്മയി പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിന്മയി.

ചിന്മയി ശ്രീപാദയുടെ വാക്കുകൾ:

ബോർഡ് എക്സാം എഴുതുന്ന സമയമായിരുന്നു അത്. റഹ്‌മാൻ സാറിന്റെ ഓഫീസിൽ നിന്ന് കോൾ വന്നപ്പോൾ, ഞാൻ അടുത്ത വർഷം ബോർഡ് എക്സാം എഴുതാം ഇപ്പോൾ പാടാൻ പോകാം എന്ന് പറഞ്ഞു. അത് വേണ്ട, പത്ത് ദിവസം കഴിഞ്ഞിട്ട് വന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ന്താണ് പാടുന്നത് ഏത് ടൈപ്പ് ആണ് എന്നൊന്നും എന്നോട് ആരും പറഞ്ഞിരുന്നില്ല. ഇത്തരത്തിയോളം ഹെവി ഇമോഷൻസുള്ള ഗാനമാണ് അതെന്നും അറിയില്ലായിരുന്നു.

ഈ പാട്ട് പാടിയത് നല്ല പ്രായമുള്ള ഒരാൾ ആണ് എന്നാണ് പ്രേക്ഷകർ അന്ന് കരുതിയിരുന്നത്. എസ്.ജെ. സൂര്യയുടെ ന്യൂ എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനം ഞാൻ പാടിയിരുന്നു. എന്ന ആദ്യമായി കണ്ടപ്പോൾ 'ഇതിന് മുന്നേ ഏത് ഗാനമാണ് പാടിയിട്ടുള്ളത്' എന്ന് അദ്ദേഹം ചോദിച്ചു. 'ഒരു ദൈവം തന്ത പൂവേ' എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടുപോയി. 35 വയസ് ഉള്ള ഒരാളാണ് ഈ പാട്ട് പാടിയതെ എന്നാണ് ഞാൻ കരുതിയത് എന്ന് അദ്ദേഹം പറഞ്ഞു. അന്ന് എനിക്ക് 17 വയസ്സ് ആയിരുന്നു. 'ഇല്ല, സാർ ആ ഗാനം പാടുമ്പോൾ എനിക്ക് 15 വയസ്സായിരുന്നു' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ഞെട്ടിപ്പോയി.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT