Film News

'ചെമ്പരത്തിപൂ'; ജാനകി ജാനേയിലെ ആദ്യ വീഡിയോ സോങ്ങ്

അനീഷ് ഉപാസന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ജാനകി ജാനേ'യിലെ ചെമ്പരത്തിപൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായൺ.

നവ്യ നായർ, സൈജു കുറുപ്പ്, ജോണി ആന്റണി, കോട്ടയം നസീർ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയാണ് നവ്യ നായർ അവതരിപ്പിക്കുന്ന ജാനകി. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു '.പി.ഡബ്ള്യൂ ഡി, സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിൻ്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സംഗീതം - കൈലാസ് മേനോൻ. ഛായാഗ്രഹണം ശ്യാംരാജ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ,കോസ്റ്റ്യം -ഡിസൈൻ സമീറ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമവർമ്മ. ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - റത്തീന. ചിത്രം മെയ് 12 ന് തിയേറ്ററുകളിലെത്തും.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT