Film News

വഞ്ചനക്കേസ്; വിതരണാവകാശം തന്റെ അറിവില്ലാതെ മറിച്ചുവിറ്റെന്ന് നിര്‍മാതാവ്, വസ്തുതകളെ വളച്ചൊടിച്ചെന്ന് നിവിന്‍ പോളി, സംഭവിച്ചതെന്ത്?

നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ ഏബ്രിഡ് ഷൈനിനും എതിരെ വഞ്ചനാക്കേസ്. മഹാവീര്യര്‍ എന്ന നിവിന്‍ പോളി ചിത്രത്തിന്റെയും ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെയും സഹനിര്‍മാതാവുമായ പി.എസ്.ഷംനാസിന്റെ പരാതിയില്‍ കോട്ടയം, തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്. കോടതി നിര്‍ദേശം അനുസരിച്ചാണ് നടപടി. അതേ സമയം നിലവില്‍ കോടതി നിര്‍ദേശം അനുസരിച്ച് മധ്യസ്ഥതയിലിരിക്കുന്ന കേസിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ചുകൊണ്ട് പുതിയ കേസ് നല്‍കിയിരിക്കുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നിവിന്‍ പോളി വിശദീകരിച്ചു.

തന്റെ പേരിലുള്ള സിനിമ താന്‍ അറിയാതെ മൂന്നാം കക്ഷിക്ക് കൊടുത്തു എന്നുള്ളതാണ് പരാതിയെന്ന് ഷംനാസ് വിശദീകരിച്ചു. തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഇന്ത്യന്‍ മൂവീ മേക്കേഴ്‌സിന്റെ പേരിലാണ് ആക്ഷന്‍ ഹീറോ ബിജു 2 രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ ബജറ്റ് പറഞ്ഞതിലും അധികമായതിനെ തുടര്‍ന്ന് സംവിധായകനുമായി തര്‍ക്കത്തിലാകുകയും അദ്ദേഹം ചിത്രം നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് താന്‍ അറിയുന്നത് ചിത്രത്തിന്റെ വിദേശ വിതരണ അവകാശം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ പേരില്‍ ദുബായിലുള്ള ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു എന്നാണെന്നും ഷംനാസ് പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജു 2 എന്ന് പറയുന്ന ചിത്രം കേരള ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഇന്ത്യന്‍ മൂവീ മേക്കേഴ്‌സിന്റെ പേരിലാണ്. ഏബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ പേരിലായിരുന്നു ആദ്യം ഇതിന്റെ റൈറ്റ്‌സ് ഉണ്ടായിരുന്നത്. 2024 ജനുവരിയില്‍ അത് തന്റെ പേരിലേക്ക് മാറ്റാന്‍ ചേംബറിലേക്ക് കത്ത് തന്നു. അതിന്റെ അടിസ്ഥാനത്തില്‍ തന്റെ പേരില്‍ കേരള ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സിനിമയാണ്. 2024 ഏപ്രിലില്‍ ഇതിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. കേരളത്തിന് പുറത്താണ് ഷൂട്ട് തുടങ്ങിയത്. പറഞ്ഞ ബജറ്റിലും അധികമായതിനെ തുടര്‍ന്ന് സംവിധായകനുമായി തര്‍ക്കമുണ്ടാകുകയും അതേത്തുടര്‍ന്ന് സംവിധായകന്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയുമാണ് ഉണ്ടായത്. പിന്നീട് താന്‍ അറിയുന്നത് ചിത്രത്തിന്റെ വിദേശ വിതരണ അവകാശം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ പേരില്‍ ദുബായിലുള്ള ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു എന്നാണ്. എപി ഇന്റര്‍നാഷണല്‍ എന്ന ഒരു കമ്പനിയാണ്. അഞ്ച് കോടി രൂപയ്ക്ക് റൈറ്റ്‌സ് വിറ്റു എന്നാണ് അറിയാന്‍ സാധിച്ചത്. രണ്ട് കോടിയോളം രൂപ അഡ്വാന്‍സായി കൈപ്പറ്റിയിട്ടുണ്ട്. എന്റെ പേരിലുള്ള സിനിമ ഞാന്‍ അറിയാതെ മൂന്നാം കക്ഷിക്ക് കൊടുത്തു എന്നുള്ളതാണ് പരാതി.
വി.എസ്.ഷംനാസ്

എന്നാല്‍ നിലവില്‍ നടക്കുന്ന കേസിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാതെ വസ്തുതകളെ വളച്ചൊടിച്ച്‌കൊണ്ട് ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് നിവിന്‍ പോളി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നിവിന്‍ പോൡവ്യക്തമാക്കി.

പോസ്റ്റില്‍ പറയുന്നത്

വിഷയം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2025 ജൂണ്‍ 28 മുതല്‍ മധ്യസ്ഥ നടപടികളിലാണ്. കേസിന്റെ രഹസ്യാത്മകത സംരക്ഷിക്കുന്നതിനായി ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു പറയുന്നതില്‍ നിന്ന് ബന്ധപ്പെട്ട കക്ഷികളെ കോടതി വിലക്കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെ കോടതി നിര്‍ദേശം അവഗണിച്ചുകൊണ്ടും നിലവിലുള്ള കേസിന്റെ നടപടികള്‍ മറച്ചുവെച്ചുകൊണ്ടും വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടും ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കും. സത്യ ജയിക്കും.

തലൈവരെയും സംഘത്തെയും കേരളത്തിലെത്തിക്കുന്നത് എച്ച്.എം അസോസിയേറ്റ്സ്; വമ്പൻ റിലീസിന് ഒരുങ്ങി കൂലി

ബോളിവുഡിലെ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അക്ഷയ് കുമാറിന്റെ ഇൻഷുറൻസ്, അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, കയ്യടിച്ച് സോഷ്യൽ മീഡിയ

ജെ.എസ്.കെ എന്‍റെ രണ്ടാമത്തെ സിനിമയല്ല, ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്: മാധവ് സുരേഷ്

ചിരി പടർത്തി മോഹൻലാലിന്റെ എക്സ്പ്രഷൻ, സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ടീസർ നാളെ

കഥ കേട്ട് ആദ്യം മനസ്സിലേക്ക് വന്നത് ദുൽഖറിന്റെ മുഖം, അദ്ദേഹം ഇല്ലെങ്കിൽ ഒരുപക്ഷേ 'കാന്ത' ഞാൻ ചെയ്യില്ലായിരുന്നു: റാണ ദഗ്ഗുബാട്ടി

SCROLL FOR NEXT