Film News

WELCOME TO THE RING OF CHERIAN; വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുമായി 'ചത്താ പച്ച' ടീം

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. വിശാഖ് നായർ അവതരിപ്പിക്കുന്ന 'ചെറിയാൻ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തവും കൗതുകകരവുമായ രീതിയിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. 2026 ജനുവരി 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നവാഗതനായ അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈത് ജീത്തു ജോസഫ്, രാജീവ് രവി എന്നിവരുടെ സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു.

ഈ ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാർ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നു. പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. എഡിറ്റർ- പ്രവീൺ പ്രഭാകർ, ബി ജി എം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്.

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

ഇനി പൊളിറ്റിക്കൽ ഡ്രാമയ്ക്കുള്ള നേരം; നിവിൻ പോളി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

മോഹൻലാൽ സാർ അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിട്യുഷൻ പോലെയാണ്: രാഗിണി ദ്വിവേദി

'മിണ്ടിയും പറഞ്ഞു' ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്കും പ്രേക്ഷകർ ഉണ്ണിയെയും അപർണയെയും മറക്കും: അരുൺ ബോസ്

SCROLL FOR NEXT