Film News

പേടിക്കേണ്ട, നീ വന്നിട്ടേ ചാകു; മരിച്ചുവെന്ന് സ്വപ്‌നം കണ്ട കനിയോട് അനില്‍

നടന്‍ അനില്‍.പി.നെടുമങ്ങാടിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും ചര്‍ച്ചയാകുന്നു. നടി കനി കുസൃതിയുമായുള്ള ചാറ്റ് ഷെയര്‍ ചെയ്തുള്ള അനില്‍.പി.നെടുമങ്ങാടിന്റെ പോസ്റ്റും ഇപ്പോള്‍ ആരാധകര്‍ വേദനയോടെ പങ്കുവെയ്്ക്കുകയാണ്. അനില്‍ മരിച്ചുവെന്ന് സ്വപ്‌നത്തെക്കുറിച്ചായിരുന്നു കനിയുടെ സന്ദേശം.

2018 ഫെബ്രുവരി 13നാണ് അനില്‍.പി.നെടുമങ്ങാട് പോസ്റ്റ് ഇട്ടത്. മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ..പേടിക്കേണ്ട നീ വന്നിട്ടേ ചാകു എന്ന കുറിപ്പോടെയാണ് ചാറ്റിന്റെ സ്്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനിലേട്ടാ ഓകോ ആണോയെന്നും ഇന്നലെ സ്വപ്‌നം കണ്ടുവെന്നും കനി പറയുന്നു. ഞാന്‍ മരിച്ചുവെന്നാണോ സ്വപ്‌നമെന്ന് അനില്‍ ചോദിക്കുന്നു. ഓകെ ആണ് പൊന്നെയെന്നും അനില്‍ മറുപടി കൊടുത്തിട്ടുണ്ട്. മരിച്ചുവെന്ന് സ്വപ്‌നം കണ്ടെന്നും കരഞ്ഞ് ഉണര്‍ന്നുവെന്നും കനി പറയുന്നു.

മലങ്കര ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടായിരുന്നു അനില്‍ തൊടുപുഴയിലെത്തിയത്.

പോസ്റ്റിന് താഴെ ചെന്നൈ അധോലോകം എന്ന് കമന്റ്, രസകരമായ മറുപടിയുമായി വിനീത്, ഇത്തവണ ചെന്നൈ ഇല്ലെന്ന് ഉറപ്പിക്കാം

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

വിമര്‍ശനം ആകാം, പക്ഷെ, എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും: വിധു പ്രതാപ്

'ജാനകിയുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്', "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT