Film News

ഗണപതിചരിതവുമായി ചാള്‍സ് എന്റര്‍പ്രൈസസ് ; ടൈറ്റില്‍ ഗാനം റിലീസ് ചെയ്തു

ഉര്‍വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. ചിത്രത്തിലെ ഗണപതി ചരിതം എന്ന ഗാനം റിലീസ് ആയി. ഒരു ഗണപതി കഥപറയുന്ന പാട്ടിന്റെ വരികള്‍ ഡോ. സംഗീത ചേനംപുല്ലിയാണ് രചിച്ചിരിക്കുന്നത്. സുബ്രഹ്‌മണ്യന്‍ കെ.വി ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പുഷ്പവതി പോയ്പാടത്താണ്. ഒരു ഗണപതി വിഗ്രഹം പ്രമേയമായി വരുന്ന ചിത്രം തുടങ്ങുന്നത് ഈ ഗാനത്തോടെയായിരുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്സ്, വിചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭക്തിയുടെയും, യുക്തിയുടെയും കണ്ണിലൂടെ ദൈവത്തെ നോക്കിക്കാണുന്ന ചിത്രം പഞ്ചതന്ത്രം ശൈലിയിലാണ് പറഞ്ഞിരിക്കുന്നതെന്ന് സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ ദ ക്യു സ്റ്റുഡിയോയോട് മുന്‍പ് പറഞ്ഞിരുന്നു.

ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍,മണികണ്ഠന്‍ ആചാരി,മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. വിചിത്രം, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉൃ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ്. കലാസംവിധാനം മനു ജഗദ്, സംഗീതം, സുബ്രഹ്‌മണ്യന്‍ കെ വി, എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍ മേക്കപ്പ് സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്.

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

കണ്ടിറങ്ങുമ്പോൾ മറക്കുന്ന ചിത്രമല്ല 'പാതിരാത്രി', ഇത് നിങ്ങളെ ഹോണ്ട് ചെയ്യും: ആൻ അഗസ്റ്റിൻ

ഷറഫുദ്ദീൻ ഹിറ്റ് ട്രാക്ക് തുടരും; കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് പെറ്റ് ഡിറ്റക്ടീവ്

SCROLL FOR NEXT