Film News

തമിഴ് തൊഴിലാളികളുടെ കഥ പറയുന്ന 'ചാൾസ് എന്റർപ്രൈസസ്' ; റിലീസ് തീയതി പ്രഖ്യാപിച്ചു

ഉർവശി, ബാലു വര്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാൾസ് എന്റർപ്രൈസസ്'. ഇത് വരെയും ആരും അഡ്രസ്‌ ചെയ്യാത്ത കൊച്ചിയിലെ തമിഴ് തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രം മെയ് 19ന് തീയേറ്ററുകളിൽ എത്തും.

'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്', 'വിചിത്രം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്, അച്ചു വിജയന്‍ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കലൈയരസൻ, ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍,മണികണ്ഠന്‍ ആചാരി,മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ്. കലാസംവിധാനം മനു ജഗദ്, സംഗീതം, സുബ്രഹ്‌മണ്യന്‍ കെ വി, എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍ മേക്കപ്പ് സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT