Film News

'ചലച്ചിത്ര അക്കാദമിയിൽ നടക്കുന്നത് ഏകാധിപത്യം'; മുഖ്യമന്ത്രിക്ക് അക്കാദമി അംഗത്തിന്റെ കത്ത്

എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാദമി അംഗവുമായ എൻ.അരുൺ വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുരുതര ആരോപണങ്ങളാണ് അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ അരുൺ കത്തിൽ ഉന്നയിരിച്ചിരിക്കുന്നത്. അക്കാദമി കൂടിയാലോചനകൾ നടത്താറില്ലെന്നും, ചെയർമാൻ അംഗങ്ങളുടെ അഭിപ്രായം കേൾക്കാറില്ലെന്നുമാണ് കത്തിലൂടെ പറയുന്നത്. ചലച്ചിത്ര അക്കാദമിയിൽ തികഞ്ഞ ഏകാധിപത്യമാണ് നടക്കുന്നതെന്നും അരുൺ കത്തിലൂടെ വ്യക്തമാക്കി.

വനിതാ ചലച്ചിത്ര മേളയിൽ നിന്ന് കുഞ്ഞില മാസ്സിലാമണിയുടെ ചിത്രം തഴഞ്ഞതിലുള്ള പ്രതിഷേധങ്ങളും കനത്ത് വരുകയാണ്. സംവിധായിക വിധു വിൻസെന്റ് പ്രതിഷേധാർഹം 'വയറൽ സെബി' മേളയിൽ നിന്നും പിൻവലിച്ചു. കുഞ്ഞിലക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംവിധായക ലീന മണിമേഖലയും രംഗത്തെത്തി. വ്യവസ്ഥാപരമായ സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള അനാദരവും കാരണം കേരള ചലച്ചിത്ര അക്കാദമി (IFFK, IDSFFK, IWFK) സംഘടിപ്പിക്കുന്ന ഒരു ഫെസ്റ്റിവലുകളിലും തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചു എന്ന് ലീന മണിമേഖല ഫേസ്ബുക്കിൽ കുറിച്ചു.

കുഞ്ഞില മാസിലാമണി കഴിഞ്ഞ ഒരാഴ്ചയായി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ഉന്നയിക്കപ്പെട്ട, ഇവിടെ ഇപ്പോളും നിലനില്‍ക്കുന്ന ചോദ്യങ്ങള്‍ ആണെന്നും പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ ജിയോ ബേബിയും രംഗത്തെത്തി. എന്താണ് വനിത ചലച്ചിത്ര മേളയിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം? ഉത്തരം അറിയുക എന്നത് ജനാധിപത്യവിശ്വാസിളുടെ അവകാശമാണെന്ന് തന്റെ പോസ്റ്റിലൂടെ ജിയോ ബേബി ചോദിച്ചു.

കുഞ്ഞിലയുടെ സിനിമ പ്രദര്ശിപ്പിക്കാത്തതിനുള്ള വിശദീകരണവുമായി അക്കാദമി സെക്രട്ടറി സി. അജോയിയും മുന്നോട്ട് വന്നിരുന്നു. മലയാളം വിഭാഗത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നായിരുന്നു അക്കാദമിയുടെ തീരുമാനമെന്നും അതിനാല്‍ തന്നെ പുതിയ സിനിമകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും സി. അജോയ് പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT