Film News

'പൊളിറ്റിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും' ; ചാവേർ സെപ്തംബർ 21 ന് തിയറ്ററുകളിൽ

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'ചാവേര്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം സെപ്തംബർ 21 ന് തിയറ്ററുകളിലെത്തും. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് കാവ്യാ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്നാണ്.

ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍, മനോജ്, സജിന്‍, അനുരൂപ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേർ. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും ഇതൊരു ആക്ഷന്‍ പടമല്ലെന്നും ടിനു പാപ്പച്ചൻ മുൻപ് ക്യുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് ഒരു ആക്ഷന്‍ മൂഡ് ഉണ്ടാകും. അല്ലാതെ ഇറങ്ങി അടിക്കുന്ന പരിപാടിയല്ല. ഇത് ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. അത് ജോയി ഏട്ടന്റെ സറ്റൈല്‍ ഓഫ് നെരേഷനാണ്. അതിനെ വേറൊരു രീതിയില്‍ ട്രീറ്റ് ചെയ്യാനാണ് താൻ ശ്രമിച്ചിരിക്കുന്നതെന്നും ടിനു പറഞ്ഞു.

ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ്: മാക്ഗഫിന്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, മാര്‍ക്കറ്റിംഗ്: സ്‌നേക് പ്ലാന്റ്.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ എല്‍ഡിഎഫ്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ യുഡിഎഫ്

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT