Film News

'സിബിഐ 5, ദ ബ്രെയിന്‍'; അഞ്ചാം വരവിന് തയ്യാറായി സേതുരാമയ്യര്‍

സേതുരാമയ്യര്‍ സിബിഐ സീരീസിലെ അഞ്ചാം പതിപ്പിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു, 'സിബിഐ 5 ദ ബ്രെയിന്‍' എന്നാണ് ചിത്രത്തിന്റെ പേര്. മോഷന്‍ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. ഈ വര്‍ഷത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് സിബിഐ 5.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.എന്‍ സ്വാമിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്സ് ബിജോയ്.

അതേസമയം 'സിബിഐ 5' വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ദ ക്യുവിനോട് പറഞ്ഞിരുന്നു. 'സിബിഐ 5 വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും. സിനിമയുടെ ബിജിഎമ്മിനും മറ്റും ഒരു മാറ്റവും ഉണ്ടാവില്ല. എങ്കിലും ഈ കാലഘട്ടത്തിന് വേണ്ട മാറ്റങ്ങള്‍ എല്ലാം തന്നെ ഉണ്ടാവും. സേതുരാമയ്യരിന്റെ ലുക്കിന്റെ കാര്യം തീരുമാനിക്കുന്നത് സംവിധായകനും നടനുമാണ്. എങ്കിലും പഴയ ലുക്ക് തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നാണ് സ്വാമി പറഞ്ഞത്.

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്. നവംബര്‍ 29നാണ് സിബിഐ ഫൈവിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചത്.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT