Film News

സേതുരാമയ്യര്‍ ഇനി നെറ്റ്ഫ്‌ലിക്‌സില്‍ ; മമ്മൂട്ടി ചിത്രം ജൂണ്‍ 12ന്

മമ്മൂട്ടി-എസ്.എന്‍ സ്വാമി- കെ മധു കൂട്ടുകെട്ടില്‍ പിറന്ന സേതുരാമയ്യര്‍ സീരീസിന്റെ അഞ്ചാം ഭാഗം സി.ബി.ഐ ദ ബ്രെയിന്‍ ഇനി ഒ.ടി.ടിയില്‍. ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. ചിത്രം ജൂണ്‍് 12 മുതല്‍ സ്ട്രീം ചെയ്യും.

മലയാളി പ്രേക്ഷകര്‍ ഈ വര്‍ഷം ആകാംഷയോടെ കാത്തിരുന്ന സിനിമയായിരുന്നു 'CBI 5 : ദി ബ്രെയിന്‍'. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയ്ക്ക് ശേഷം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രമൊരുങ്ങിയത്. നടന്‍ ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തി എന്നതും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.

രഞ്ജി പണിക്കര്‍, സായ്കുമാര്‍, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, പ്രതാപ് പോത്തന്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണം ചെയ്ത ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകര്‍ പ്രസാദ് ആണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT