Film News

ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് മോചനം; കളര്‍ ലോഗോയും ക്യു ആര്‍ കോഡുമുള്‍പ്പെടുത്തി

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പുതിയ ലോഗോയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ പുതിയ ഡിസൈനും പുറത്തിറക്കി. 'ക്യു ആര്‍' കോഡ് ഉള്‍പ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് സുതാര്യത ഉറപ്പു വരുത്തുമെന്നും ഡിജിറ്റല്‍ ലോകത്ത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

പൈറസി തടയുവാനായി 'സിനിമാറ്റോഗ്രാഫ് ആക്ടി'ന് ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു. ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുന്ന കണ്ടന്റുകള്‍ക്ക് സെര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവരാനായി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയുടെ തന്നെ ആശയത്തെ അടിസ്ഥാനപ്പെടുത്തി എന്‍എസ്ഡിഎല്ലിന്റെ പിന്തുണയോടെ ഡിസൈനര്‍ രോഹിത് ദേവ്ഗണാണ് പുതിയ ലോഗോയും സര്‍ട്ടിഫിക്കറ്റും ഒരുക്കിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പതിറ്റാണ്ടുകളായി കണ്ടുവന്നിരുന്ന സര്‍ട്ടിഫിക്കറ്റും ലോഗോയും പുതിയ പതിപ്പില്‍ കളറിലേക്ക് മാറിയിട്ടുണ്ട്.

പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
പഴയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
പുതിയ ലോഗോ

ശനിയാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു പരിഷ്‌കരിച്ച ഡിസൈനുകള്‍ പുറത്തിറക്കിയത്. സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, ഐആന്‍ഡ്ബി സെക്രട്ടറി അമിത് ഖാരെ, ബോളിവുഡ് താരങ്ങളായ വിദ്യാ ബാലന്‍, കങ്കണ റണാവത് ബോണി കപൂര്‍, വിധു വിനോദ് ചോപ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT