Film News

'കാസ്റ്റ് എവേ'യിലെ വില്‍സണെ ലേലം ചെയ്തു; വിറ്റത് രണ്ടേകാല്‍ കോടി രൂപയ്ക്ക്

ഹോളിവുഡ് താരം ടോം ഹാങ്ക്‌സ് കേന്ദ്ര കഥാപാത്രമായ 'കാസ്റ്റ് എവേ'യിലെ വോളി ബോള്‍ പന്ത് ലേലം ചെയ്തു. ലോസ് ആഞ്ചലസിലെ പ്രോപ് സ്റ്റോറാണ് വില്‍സണ്‍ എന്ന പന്തിനെ ലേലത്തില്‍ വെച്ചത്. ഏകദേശം രണ്ടേക്കാല്‍ കോടി രൂപയാണ് ലേലത്തില്‍ നിന്നും ലഭിച്ചത്.

റോബര്‍ട്ട് സിമിക്കിസ് സംവിധാനം ചെയ്ത 'കാസ്റ്റ് എവേ' ടോ ഹാങ്ക്‌സിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ വില്‍സണ്‍ എന്ന വോളിബോള്‍ പന്തും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. കൊറിയര്‍ സ്ഥാപനമായ ഫെഡക്സിലെ ജോലിക്കാരനായ ചക് നോളന്റ് എന്ന കഥാപാത്രത്തെയാണ് ടോം ഹാങ്കസ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തെക്കന്‍ പസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ചക് നോളന്റ് ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുകയും പിന്നീട് തന്റെ ജീവന്‍ നിലനിര്‍ത്തി അവിടെ നിന്നും രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ കഥ. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ ജീവിക്കുന്ന നോളന്റിന്റെ സുഹൃത്തായിരുന്നു വില്‍സണ്‍ എന്ന വോളിബോള്‍ പന്ത്.

2000ലാണ് 'കാസ്റ്റ് എവേ' എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് ടോം ഹാങ്ക്‌സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT