Film News

'കെ.ജി.എഫ് 2'ലെ പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2ലെ പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചതിന് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടിയാണ് ചിത്രത്തിലെ പാട്ട് ഉപയോഗിച്ചത്.

കോപിറൈറ്റ് ആക്ട്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഐ.പി.സി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി, ജയരാം രമേഷ്, സുപ്രിയ എന്നിവര്‍ക്കെതിരെയാണ് കേസ്. എം.ആര്‍.ടി മ്യൂസിക്കിന്റെ പേരില്‍ നവീന്‍ കുമാറാണ് യശ്വന്ത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ജയരാം രമേഷ് ട്വിറ്ററില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പങ്കുവെച്ച രണ്ട് വീഡിയോയില്‍ കെ.ജി.എഫ് 2ലെ പ്രമുഖ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ ഗാനമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ വെച്ചാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 2023 ജനുവരി 30ന് ജമ്മുവില്‍ യാത്ര അവസാനിക്കും.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT