Film News

'ധനുഷും പ്രിയങ്കാ മോഹനും ഒരുമിക്കുന്ന ഉൻ ഒളിയിലെ' ; ക്യാപ്റ്റൻ മില്ലറിലെ രണ്ടാമത്തെ ഗാനം

റോക്കി, സാനി കായിതം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലറിലേ രണ്ടാമത്തെ ഗാനം പുറത്തുവന്നു. ഉൻ ഒളിയിലെ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷോൺ റോൾഡൻ ആണ്. ജി വി പ്രകാശ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കബേർ വാസുകി ആണ്. ബി​ഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരിയിൽ പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തും.

ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ദിലീപ് സുബ്ബരായൻ ആണ്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. 'വാത്തി' എന്ന സിനിമക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിഗ് നാഗൂരനും നിർവഹിക്കുന്നു. വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കബീർ വാസുകി എന്നിവരാണ് ഗാനങ്ങൾക്കായി വരികളെഴുതുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT