Film News

'ആര്‍ക്കെങ്കിലും ഒന്ന് ഈ ഭ്രാന്തന്‍ ചിന്തകരെ തകര്‍ക്കാന്‍ കഴിയുമോ?'; ലീന മണിമേഖലൈയെ പരിഹസിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍

കാളി ചിത്രത്തിന്റെ സംവിധായിക ലീന മണിമേഖലൈയെ പരിഹസിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. 'ആര്‍ക്കെങ്കിലും ഒന്ന് ഈ ഭ്രാന്തന്‍ ചിന്തകരെ തകര്‍ക്കാന്‍ കഴിയുമോ?' എന്നാണ് വിവേക് അഗ്‌നിഹോത്രി ചോദിച്ചത്.

തന്റെ കാളി ക്വീര്‍ ആണ്, അവള്‍ ഹിന്ദുത്വത്തെ തകര്‍ക്കുന്നു എന്നും ലീന മണിമേഖലൈ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചാണ് വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്.

'എന്റെ കാളി ക്വീര്‍ ആണ്. അവള്‍ സ്വതന്ത്രയാണ്. അവള്‍ പുരുഷാധിപത്തിനു നേരെയാണ് തുപ്പുന്നത്. അവള്‍ ഹിന്ദുത്വത്തെ തകര്‍ക്കുന്നു. അവള്‍ മുതലാളിത്തത്തെ നശിപ്പിക്കുന്നു. അവള്‍ തന്റെ ആയിരം കൈകള്‍ കൊണ്ട് എല്ലാവരെയും സ്വീകരിക്കുന്നു', എന്നാണ് ലീന മണിമേഖലൈ ട്വീറ്റ് ചെയ്തത്.

കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതായും കൈയില്‍ ക്വീര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലുള്ള കൊടി പിടിച്ച പോസ്റ്ററുമാണ് ലീന മണിമേഖലൈ പങ്കുവെച്ചിരുന്നത്. പോസ്റ്റിന് പിന്നാലെ ഇത് സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായി.

വിവാദത്തിനു പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ലീന മണിമേഖലൈയ്ക്കെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ പൂജാരിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തനിക്ക് ഒന്നിനെയും ഭയമില്ലെന്നാണ് ലീന മണിമേഖലൈ മറുപടി പറഞ്ഞത്. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് ഞാന്‍ നല്‍കാം', എന്നാണ് ലീന മണിമേഖലൈ പ്രതികരിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT