Film News

ആ സിനിമയാണ് എനിക്ക് ആസിഫ് അലിയെ തന്നത്, മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്: അര്‍ജുന്‍ അശോകന്‍

മൃദുൽ നായർ സംവിധാനം ചെയ്ത ബിടെക് എന്ന സിനിമയാണ് തനിക്ക് ആസിഫ് അലിയെ സമ്മാനിച്ചത് എന്ന് നടൻ അർജുൻ അശോകൻ. പറവയ്ക്ക് ശേഷം മന്ദാരം എന്ന സിനിമയായിരുന്നു ചെയ്തിരുന്നത്. അതിലും ആസിഫ് അലി ഉണ്ടായിരുന്നു. പക്ഷെ, ബാം​ഗ്ലൂരിൽ ബിടെക് സിനിമ ഷൂട്ട് ചെയ്യുമ്പോൾ താൻ താമസിച്ചത് ആസിഫ് അലിയുടെ തൊട്ടടുത്ത മുറിയിലായിരുന്നുവെന്നും അങ്ങനെ ആസിഫ് അലിയുമായി വലിയൊരു സൗഹൃദത്തിന് തുടക്കമായി എന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അർജുൻ അശോകന്റെ വാക്കുകൾ

പറവ കഴിഞ്ഞ് ഞാൻ ചെയ്യുന്നത് മന്ദാരം എന്ന സിനിമയാണ്. ആസിഫ് അലിയായിരുന്നു നായകൻ. മഴ കാരണം മന്ദാരം ഷെഡ്യൂൾ ബ്രേക്ക് സംഭവിച്ചു. അപ്പോൾ ആ ​ഗ്യാപ്പിൽ ആസിഫ് ബാം​ഗ്ലൂരിലേക്ക് ഷൂട്ടിന് പോകുന്നു. ഞാൻ ബാം​ഗ്ലൂർക്ക് പോകുന്നു, നിങ്ങൾ ഇവിടെ കിടന്നോ എന്നൊക്കെ പറഞ്ഞാണ് പുള്ളി പോകുന്നത്. അതിന് ശേഷം എനിക്ക് ഒരു ചെറിയ ഓഡീഷൻ വരുന്നു. എന്നെക്കൊണ്ട് ചില കാര്യങ്ങൾ ചെയ്യിച്ചു, അതിന് ശേഷം സെലക്ട് ആയി എന്ന് പറഞ്ഞു. പിന്നെ, അവരുടെ ക്രൂ ആദ്യം ഇക്കാര്യം വിളിച്ച് പറയുന്നത് സൗബിനെയാണ്. നിന്റെ ചെക്കനെ ഞങ്ങൾ എടുക്കുകയാണ് എന്ന് പറയുന്നു. അത് ബി ടെക് എന്ന സിനിമയുടെ ഓഡീഷനായിരുന്നു.

ഷൂട്ടിങ്ങിന് ചെന്നപ്പോൾ അവിടെ ആസിഫ് അലി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ട് അപ്പുറത്തെ മുറി എനിക്ക് അവർ തന്നു. ആദ്യം അദ്ദേഹം വേറൊരു ഹോട്ടലിലായിരുന്നു. പക്ഷെ, പിന്നെ ഞാനും ആസിഫ് അലിയും ഒരു അപ്പാർട്ട്മെന്റിൽ അടുത്തടുത്ത മുറിയിലായി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ​ഗണപതിയും വന്നു. ഞാനും ​ഗണപതിയും ഒരു മുറിയിൽ, അതിന്റെ അടുത്ത മുറിയിൽ ആസിക്ക. അങ്ങനെ വലിയൊരു മൊമന്റായിരുന്നു. ബിടെക് ആയിരുന്നു സത്യത്തിൽ ആസിഫ് അലിയെ എനിക്ക് തന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT