Film News

സോഷ്യല്‍ മീഡിയയില്‍ തരംഗം; ബ്രോമാന്‍സ് ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത്

റിലീസായി 15 മണിക്കൂറിനകം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ബ്രോമാന്‍സ് ട്രെയ്‌ലര്‍. മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരാണ് ഒന്നര മിനിറ്റോളം ദൈഗര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്. ബിനു പപ്പുവിന്റെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബ്രോമാന്‍സ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ തുടങ്ങിയവര്‍ ആണ് പ്രധാന താരങ്ങള്‍. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുന്നത് എ.ഡി.ജെ, രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്.

അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം. താനൂര്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, കോസ്റ്റിയൂം - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പി.ആര്‍.ഓ - റിന്‍സി മുംതാസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT