Film News

കുടുംബ പ്രേക്ഷകരുടെ തിരക്ക്; മൂന്നാം വാരത്തിലും നിറഞ്ഞോടി ബ്രോമാന്‍സ്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും കളക്ഷന്‍ നേട്ടവുമായി ബ്രോമാന്‍സ്. യുവാക്കള്‍ക്ക് പുറമേ, കുടുംബ പ്രേക്ഷകര്‍ കൂടി ഏറ്റെടുത്തതോടെ ചിത്രത്തിന് കൂടുതല്‍ ബുക്കിംഗുകള്‍ ലഭിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളാണ് അണിനിരക്കുന്നത്. ചിരിയും, സസ്‌പെന്‍സും, പ്രണയവും സൗഹൃദവും, ആക്ഷനും അടങ്ങുന്ന പ്രമേയവുമായി എത്തിയ ചിത്രത്തിന് വലിയ വിജയമാണ് നേടാനായിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം സിനിമയില്‍ മികച്ച പെര്‍ഫോമന്‍സുമായി എത്തുന്നുണ്ട്. ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ - റിന്‍സി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT