Film News

കേരളത്തിനകത്തും പുറത്തും ഫുൾ 'ബ്രോമാൻസ്', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാൻസ് ഇപ്പോൾ തിയറ്ററുകളിൽ. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ചെന്നൈ ബാംഗ്ലൂർ , ഹൈദ്രബാദ്, അഹമ്മദാബാദ്, പൂനാ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബ്രോമാൻസ് പറയുന്നത് സാഹോദര്യവും അതിനുള്ളിലുള്ള സ്നേഹവുമാണ് എന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഡി ജോസ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുഹൃത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരുടെ കഥയാണ് ബ്രോമാൻസ് എന്നും ആരും സിനിമയെ സീരിയസ്സ് ആയി എടുക്കരുതെന്നും അരുൺ ഡി ജോസ് പറഞ്ഞു.

അരുൺ ഡി ജോസ് പറഞ്ഞത്:

എന്താണോ ടൈറ്റിൽ കൊണ്ട് ഉദ്ദേശിക്കുന്നത് അത് തന്നെയാണ് ബ്രോമാൻസ് എന്ന സിനിമയിലും ഉള്ളത്. സുഹൃത്തുക്കൾക്കിടയിലുള്ള സ്നേഹബന്ധമാണ് സിനിമയിലുള്ളത്. ഏതറ്റം വരെ ഒരു സുഹൃത്തിന് വേണ്ടി ഒരാൾ പോകും എന്നുള്ളതാണ് സിനിമ. അതിന്റെ ഫൺ വേർഷനാണ് സിനിമ. അതിനെ ഒട്ടും സീരിയസായി ആരും എടുക്കരുത് എന്നാണ് പറയാനുള്ളത്. ഫണ്ണായിട്ടുള്ള, വിചിത്രമായി പെരുമാറുന്ന കഥാപാത്രങ്ങളുള്ള സിനിമയാണിത്. കഥാപരമായി ഇതൊരു യാത്രയാണ്. എന്നാൽ ഒരു റോഡ് മൂവിയല്ല. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും എനിക്ക് റഫറൻസുണ്ടായിരുന്നു. റിയൽ ലൈഫിൽ ഞാൻ കണ്ടിട്ടുള്ള പല വ്യക്തികളുടെ സ്വഭാവ സവിശേഷതകളാണ് ഇതിലെ ഒരോ കഥാപാത്രങ്ങൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ അവർ ഏതറ്റം വരെ പോകുമെന്ന് എനിക്കറിയാമായിരുന്നു.

ബ്രോമാൻസിന്റെ സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സം​ഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT