Film News

'ബ്രോ ഡാഡി' റീമേക്ക്; തെലുങ്കില്‍ അച്ഛനും മകനുമാകാന്‍ വെങ്കിടേഷും റാണയും?

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ബ്രോ ഡാഡി'. മോഹന്‍ലാല്‍, ലാലു അലക്‌സ്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനുവരി 26നാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റിലീമേക്ക് ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തെലുങ്ക് പതിപ്പില്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് വെങ്കിടേഷും റാണയുമാണെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റീമേക്കിനെ കുറിച്ച് അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

'ബ്രോ ഡാഡി'യില്‍ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും വേഷമിട്ടിരിക്കുന്നത്. ജോണ്‍ കാറ്റാടി, ഈശോ ജോണ്‍ കാറ്റാടി എന്നാണ് ഇരുവരുടെയും കഥാപാത്രങ്ങളുടെ പേര്. ചിത്രത്തില്‍ ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നിലവില്‍ ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ്ങ് തുടരുകയാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് പൃഥ്വിരാജിന്റെ നായിക. മീന, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT