Film News

'വന്നു പോകും...'; പാട്ടുപാടി ജോണ്‍ കാറ്റാടിയും ഈശോ ജോണ്‍ കാറ്റാടിയും

പൃഥ്വിരാജ് സംവിധാനം ചെയ്ത ഫാമലി എന്റര്‍ട്ടെയിനറായ ബ്രോ ഡാഡിയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'വന്നു പോകും' എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാലും പൃഥ്വിരാജുമാണ് ആലപിച്ചിരിക്കുന്നത്. ദീപക് ദേവാണ് സംഗീതം. മകനും അച്ഛനും തമ്മിലുളള സംഭാഷണ രൂപത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് പൃഥ്വിരാജും ദീപക് ദേവും പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങാണ് ഈ ഗാനം.

ചിത്രത്തില്‍ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിയും എത്തുന്നത്. ജോണ്‍ കാറ്റാടിയെ മോഹന്‍ലാലും മകന്‍ ഈശോ ജോണ്‍ കാറ്റാടിയുടെ റോളില്‍ പൃഥ്വിരാജും എത്തുന്നു. മീനയാണ് അമ്മയുടെ റോളില്‍. കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

ബ്രോ ഡാഡി എന്ന ചിത്രം ചെയ്യാനുള്ള കാരണം അടുത്തിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അത് തന്നെയാണ് സിനിമ ചെയ്യാനുണ്ടായ പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT