Film News

ആമസോണ്‍ ഒറിജിനല്‍ സീരീസ് 'ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസി'ന്റെ പുതിയ സീസണ്‍ പ്രഖ്യാപിച്ചു

ആമസോണ്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസ് 'ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസിന്റെ' പുതിയ സീസണ്‍ പ്രഖ്യാപിച്ചു. അഭിഷേക് ബച്ചന്‍, അമിത് സാദ്, നിത്യ മേനോന്‍, സയാമി ഖേര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സീരീസിന്റെ പുതിയ സീസണില്‍ നവീന്‍ കസ്തൂരിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബണ്ടന്‍ഷ്യ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് മായങ്ക് ശര്‍മ്മയാണ്.

രണ്ടാം സീസന്റെ ചിത്രീകരണം ഡല്‍ഹിയിലും മുംബൈയിലുമായാണ് നടക്കുന്നത്. 2022ലാകും പ്രദര്‍ശനത്തിനെത്തുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആരാധകര്‍ക്കായി മറ്റൊരു ആവേശകരമായ കഥ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് സീരീസിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ബ്രീത്ത്: ഇന്‍ടു ദി ഷാഡോസിനു ലഭിച്ച ജനപ്രീതിയും തികഞ്ഞ പ്രതീക്ഷയും കണക്കിലെടുക്കുമ്പോള്‍, ഒരു പുതിയ സീസണ്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിവൃത്തം തീവ്രമാവുകയും പുതിയ കഥാപാത്രങ്ങള്‍ ആഖ്യാനത്തിലേക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുമ്പോള്‍, ഈ സീസണില്‍ ആവേശവും പ്രതീക്ഷകളും വാനും മുട്ടുന്നതാണെന്നും പ്രെം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT