Film News

ജെസി പിങ്ക്മാന്‍ എവിടെ ?; ‘ബ്രേക്കിംഗ് ബാഡ്’ സിനിമ ഒക്ടോബറില്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്

THE CUE

16 എമ്മി പുരസ്‌കാരങ്ങള്‍ നേടിയ എഎംസിയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസായ ബ്രേക്കിംഗ് ബാഡ് ആസ്പദമാക്കിയുളള സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യും. സീരീസിന്റെ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ലിക്‌സാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു നെറ്റ്ഫ്‌ലിക്‌സിന്റെ പ്രഖ്യാപനം.

‘എല്‍ കാമിനോ’ എന്നാണ് സിനിമയുടെ പേര്. സീരീസിന്റെ ക്രിയേറ്ററായ വിന്‍സ് ഗില്ലിഗന്‍ തന്നെയാണ് സിനിമയും സംവിധാനം ചെയ്യുന്നത്. സീരീസിലെ ആരോണ്‍ പോള്‍ അവതരിപ്പിച്ച 'ജെസി പിങ്കമാന്‍' എന്ന കഥാപാത്രത്തിന്റെ പിന്നീടുള്ള കഥയാണ് സിനിമയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ജെസിയുടെ സുഹൃത്തായ സ്‌കിന്നി പീറ്റിനെ പൊലീസ് ചോദ്യം ചെയ്യുന്ന രംഗമാണ് ടീസറില്‍. ജെസി എവിടെയെന്ന് അറിയില്ലെന്നും അറിഞ്ഞാലും പറയില്ലെന്നും പറയുന്ന സ്‌കിന്നിയെ ടീസറില്‍ കാണാം.

സീരീസിലെ മറ്റ് ഏതെല്ലാം കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമെന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. 'വാള്‍ട്ടര്‍ വൈറ്റ്' എന്ന കഥാപാത്രം ഏതെങ്കിലും രീതിയില്‍ സിനിമയിലുമുണ്ടാവുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമയിലും സീരീസിന്റെ പ്രീക്വലായ 'ബെറ്റര്‍ കോള്‍ സോളി'ലും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കഥാപാത്രം അവതരിപ്പിച്ച ബ്രയാന്‍ ക്രാന്‍സ്റ്റന്‍ പറഞ്ഞിരുന്നു.

ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ മികച്ച റേറ്റിംഗ് നേടിയ ഷോയാണ് ബ്രേക്കിംഗ് ബാഡ്. 2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ച് സീസണുകള്‍ സീരീസിന്റേതായി പുറത്തിറങ്ങി. അര്‍ബുദം ബാധിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന രസതന്ത്ര അധ്യാപകന്‍ ജെസി പിങ്ക്മാന്‍ എന്ന തന്റെ വിദ്യാര്‍ഥിയുമായി ചേര്‍ന്ന് പണത്തിനായി മെതഫെറ്റമൈന്‍ എന്ന ലഹരിമരുന്ന് നിര്‍മിക്കാന്‍ തുടങ്ങുന്നതും പിന്നീടുള്ള ജീവിതമാറ്റങ്ങളുമാണ് സീരീസ്. സീരീസ് നെറ്റ്ഫ്ലിക്സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT