Film News

‘ബ്രേക്കിംഗ് ബാഡ്’ സിനിമ അടുത്തവര്‍ഷമെത്തും; ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയെന്നറിയിച്ച് ‘സോള്‍ ഗുഡ്മാന്‍’

THE CUE

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരീസുകളിലൊന്നായ ‘ബ്രേക്കിംഗ് ബാഡ്’ ആസ്പദമാക്കിയുള്ള സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. സീരീസിലെ ‘സോള്‍ ഗുഡ്മാന്‍’ എന്ന കഥാപാത്രം അവതരിപ്പിച്ച ബോബ് ഒഡെങ്കിര്‍ക്ക് ആണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം നെറ്റ്ഫ്‌ലിക്‌സിലും എഎംസിയിലും സ്ട്രീം ചെയ്യും.

എന്താണ് ആളുകള്‍ക്ക് അറിയാവുന്നതെന്നും അറിയാത്തതെന്നും എനിക്കറിയില്ല. സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത് നിങ്ങള്‍ ആരും അറിഞ്ഞില്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അതെ അവര്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. അത് രഹസ്യമാക്കി വയ്ക്കുന്നതിലും അവര്‍ മികച്ച ജോലിയാണ് ചെയ്തത്
ബോബ് ഒഡെങ്കിര്‍ക്ക്

സീരീസിന്റെ ക്രിയേറ്ററായ വിന്‍സ് ഗില്ലിഗന്‍ തന്നെയാണ് സിനിമയും സംവിധാനം ചെയ്യുന്നത്. സീരീസിലെ ആരോണ്‍ പോള്‍ അവതരിപ്പിച്ച ‘ജെസി പിങ്കമാന്‍’ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീരീസിന്റെ അവസാന എപ്പിസോഡില്‍ പ്രധാനകഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റ് മരിക്കുന്നുണ്ട്. സീരീസ് അവസാനിച്ചതിന് ശേഷമുള്ള ജെസിയുടെ കഥയാണ് സിനിമ എന്നാണ് സൂചന. സീരീസിലെ മറ്റ് ഏതെല്ലാം കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമെന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല.

‘വാള്‍ട്ടര്‍ വൈറ്റ്’ എന്ന കഥാപാത്രം ഏതെങ്കിലും രീതിയില്‍ സിനിമയിലുമുണ്ടാവുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമയിലും സീരീസിന്റെ പ്രീക്വലായ ‘ബെറ്റര്‍ കോള്‍ സോളി’ലും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കഥാപാത്രം അവതരിപ്പിച്ച ബ്രയാന്‍ ക്രാന്‍സ്റ്റന്‍ പറഞ്ഞിരുന്നു.

ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ മികച്ച റേറ്റിംഗ് നേടിയ ഷോയാണ് ബ്രേക്കിംഗ് ബാഡ്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ എഎംസി സംപ്രേഷണം ചെയ്ത ബ്രേക്കിംഗ് ബാഡ് 16 എമ്മി പുരസ്‌കാരങ്ങള്‍ നേടിയ ടെലിവിഷന്‍ സീരീസാണ്. 2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ച് സീസണുകള്‍ സീരീസിന്റേതായി പുറത്തിറങ്ങി. അര്‍ബുദം ബാധിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന രസതന്ത്ര അധ്യാപകന്‍ ജെസി പിങ്ക്മാന്‍ എന്ന തന്റെ വിദ്യാര്‍ഥിയുമായി ചേര്‍ന്ന് പണത്തിനായി മെതഫെറ്റമൈന്‍ എന്ന ലഹരിമരുന്ന് നിര്‍മിക്കാന്‍ തുടങ്ങുന്നതും പിന്നീടുള്ള ജീവിതമാറ്റങ്ങളുമാണ് സീരീസ്. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT