Film News

'പൊട്ട് തൊട്ടില്ല, മുസ്ലിമിന്റെ ഭാര്യ'; കരീന കപൂറിന്റെ പരസ്യത്തിനെതിരെ വിദ്വേഷപ്രചരണവും ആക്രമണവും

അക്ഷയ തൃതീയ ദിനത്തില്‍ പുറത്തുവന്ന കരീന കപൂര്‍ മോഡലായ പരസ്യചിത്രത്തിന്റെ പേരില്‍ താരത്തിനെതിരെ വിദ്വേഷ പ്രചരണവും സൈബര്‍ ആക്രമണവും. പരമ്പരാഗത രീതിയില്‍ സിന്ദൂരമണിഞ്ഞില്ലെന്നും മുസ്ലിമിനെ വിവാഹം ചെയ്തയാള്‍ പരസ്യചിത്രത്തിലെത്തിയെന്നും ഉന്നയിച്ചാണ് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പരസ്യത്തെ മുന്‍നിര്‍ത്തിയാണ് വര്‍ഗീയത പ്രചരിപ്പിച്ചുള്ള ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം.

മലബാര്‍ ഗോള്‍ഡിനെ ബഹിഷ്‌കരിക്കണമെന്നും ട്വീറ്റുകളിലൂടെ വിദ്വേഷ പ്രചാരകര്‍ ആവശ്യപ്പെടുന്നു. സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് പിന്നാലെയും കരീന കപൂറിനെതിരെ വിദ്വേഷ പ്രചരണമുണ്ടായിരുന്നു. നോ ബിന്ദി നോ ബിസിനസ്, ബോയ്‌കോട്ട് മലബാര്‍ ഗോള്‍ഡ് തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ട്വിറ്ററിലൂടെയുള്ള പ്രചരണം.

നേരത്തെ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകന്‍ പി.സി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഫുഡ് ബ്രാന്‍ന്റായ ഐ.ഡി ഫുഡ്‌സിനെതിരെ വ്യാപകമായ രീതിയിലുള്ള വിദ്വേഷ പ്രചരണം നടന്നിരുന്നു. പശുവിന്റെ എല്ലും, പശുവിന്റെ കൊഴുപ്പും ഉപയോഗിച്ചാണ് ഐ.ഡിയുടെ ഫുഡ് പ്രൊഡക്ടുകള്‍ തയ്യാറാക്കുന്നതെന്നായിരുന്നു വ്യാജപ്രചരണം. മുസ്ലിം മതസ്ഥരെ മാത്രമാണ് ഐ.ഡി ജോലിക്ക് എടുക്കുന്നതെന്നും ഹലാല്‍ സര്‍ട്ടിഫൈഡ് പ്രൊഡക്ടാണെന്നും തുടങ്ങി ഇസ്ലാമോഫോബിക് സ്വഭാവമുള്ളതും തീവ്രവര്‍ഗീയത സൃഷ്ടിക്കുന്നതുമായിരുന്നു വാട്‌സ്ആപ്പിലൂടെയും ട്വിറ്ററിലൂടെയുമുള്ള പ്രചരണങ്ങള്‍.

തെറ്റിദ്ധരിപ്പിക്കുന്നതും അപക്വവുമായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വാട്ട്സ്ആപ്പ് ഗ്രീവന്‍സ് സെല്ലിനെയും സൈബര്‍ ക്രൈമിനെയും സമീപിച്ചതായി അന്ന് ഐ.ഡി ഫുഡ്‌സ് അറിയിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT