Film News

ബോസ് കൃഷ്ണമാചാരി ക്യുറേറ്റര്‍ ഓഫ് ദ ഇയര്‍, ലോകമേ തറവാട് എക്‌സിബിഷന്‍ ഓഫ് ദ ഇയര്‍

ഹലോ ഇന്ത്യ ആര്‍ട്ട് പുരസ്‌കാരമായ ബെസ്റ്റ് ക്യുറേറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ബോസ് കൃഷ്ണമാചാരിക്ക്. ആലപ്പുഴയില്‍ നടന്ന ലോകമേ തറവാട് ആണ് 2022ലെ എക്‌സിബിഷന്‍ ഓഫ് ദ ഇയര്‍. രാജ്യാന്തര പ്രശസ്തനായ മലയാളി ആര്‍ട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരി ബിനാലെയുടെ സ്ഥാപകനും നിലവിലെ പ്രസിഡന്റുമാണ്.

പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം ബോസ് കൃഷ്ണമാചാരി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഈ വര്‍ഷം ആദ്യപതിപ്പായി ആരംഭിച്ചിരിക്കുന്ന 'ഹലോ' ഇന്ത്യ ആര്‍ട്ട് അവാര്‍ഡുകളില്‍ 'എക്‌സിബിഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും 2022', 'ബെസ്‌റ് ക്യൂറേറ്റര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡും2022' നമ്മുടെ 'ലോകമേ തറവാട് ' എക്‌സിബിഷന് ലഭിച്ചു എന്ന് പറയുവാന്‍ അത്യന്തം ആഹ്‌ളാദമുണ്ട്.

കലാരംഗത്ത് ഏറെ ആദരണീയരായിട്ടുള്ള ജൂറി അംഗങ്ങള്‍ - ആര്‍ട് കല്ക്ടറും മ്യൂസിയം ഉടമയുമായ ലേഖ പൊദ്ദാര്‍ , ക്യൂറേറ്ററും ആര്‍കൈവിസ്‌ററുമായ റഹാബ് അല്ലാന, ഡോ. ഭാവു ദാജി, മ്യൂസിയം ഡയറക്ടറായ തസ്‌നിം സക്കറിയ മെഹത്ത, ആര്‍ട് കളക്ടറും മ്യൂസിയം ഉടമയുമായ അഭിഷേക് പൊദ്ദാര്‍, പന്ത്രണ്ടു വിവിധ വിഭാഗങ്ങളില്‍ നിന്ന് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തു.

ദില്ലിയില്‍ ഹയാത് റീജന്‍സിയിലായിരുന്നു ഇന്നലെ വൈകീട്ട് അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നിര്‍വ്വഹിക്കപ്പെട്ടത്.

കലാലോകത്തെ ഉന്നതര്‍ പങ്കെടുത്ത ആ സദസില്‍ സംസാരിക്കാന്‍ കിട്ടിയ ചെറിയ അവസരത്തില്‍ ബിനാലെയുടെ പത്താം വാര്‍ഷികമാണെന്ന കാര്യം സൂചിപ്പിച്ചു. അതോടൊപ്പം പേട്രന്‍സിനെയും കലാകാരരെയും നന്ദിയോടെ ഓര്‍ക്കുകയും കേരള സര്‍ക്കാരിനോടും ടൂറിസം ഡിപ്പാര്‍ട്‌മെന്റിനോടും പ്രത്യേകം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു .കൂടാതെ അവാര്‍ഡ് ജേതാക്കളായ മലയാളികള്‍ ഇന്ദു ആന്റണിയും ( ബെസ്റ്റ് ആര്‍ട്ട് ബുക്ക് ഓഫ് ദി ഇയര്‍ ) സാജന്‍ മണിയും (ബെസ്‌റ് ബ്രേക് ത്രൂ ആര്‍ട്ടിസ്‌റ് ഓഫ് ദി ഇയര്‍)

ലോകമേ തറവാട്ടില്‍ പങ്കെടുത്തവരാണ് എന്ന് അഭിമാനത്തോടെ പറയുകയും ചെയ്തു. അഞ്ചു മാസം ആലപ്പുഴയിലും എറണാകുളത്തുമായി വിവിധ വേദികളില്‍ നടന്ന സമകാലീന കലാപ്രദര്‍ശനമായ ലൊകമേ തറവാട് വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഉള്ള കലാ ആസ്വാദകരെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

സ്‌നേഹാദരങ്ങളോടെ,

ബോസ് കൃഷ്ണമാചാരി

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT