Film News

21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം

ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനിന് ജാമ്യം ലഭിച്ചു. മുംബൈ ഹൈക്കോടതിയാണ് ആര്യനും അറസ്റ്റിലായ അറബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്. 21 ദിവത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. ഉപാധികള്‍ കോടതി നാളെ അറിയിക്കും.

ആര്യന്‍ ആദ്യമായല്ല വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കോടതിയില്‍ എന്‍സിബി അഭിഭാഷകനായ എഎസ്ജി അനില്‍ സിംഗ് പറഞ്ഞത്. അതിനാല്‍ എന്‍ഡിപിഎസ് ആക്റ്റ് അനുസരിച്ച് ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കരുതെന്നും എന്‍സിബി വ്യക്തമാക്കി. എന്നാല്‍ തന്റെ കക്ഷി കുറ്റക്കാരനാണെന്നതിന് ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചനയുടെ പുറത്താണ് ആര്യന് മേല്‍ കുറ്റം ചുമത്തിയതെന്നും അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

23കാരനായ ആര്യന്‍ ഒക്ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പടെയുള്ളവരെ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. മൂന്നിന് ആര്യന്‍ ഉള്‍പ്പടെയുള്ളവരെ എന്‍സിബി കസ്റ്റഡില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരെയും പിന്നീട് ഏഴ് വരെയും കസ്റ്റഡി നീട്ടി. ഒക്ടോബര്‍ 7ന് ആര്യനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടു. തുടര്‍ന്ന് മുംബൈ ആര്‍ഥര്‍ റോഡ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT