Film News

കൊറോണ ജാഗ്രത; മുന്‍കരുതലുകള്‍ കവിതയാക്കി അമിതാഭ് ബച്ചനും, വ്യാജപ്രചരണങ്ങള്‍ക്കെതിരെ പരിനീതി ചോപ്രയും

THE CUE

കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കവിതയാക്കി അമിതാബ് ബച്ചന്‍. 'കോവിഡ് 19 ല്‍ ആശങ്കയുണ്ട്. കവിതപോലെ ചില വരികള്‍ കുത്തിക്കുറിച്ചു. സുരക്ഷിതരായി തുടരുക.' എന്ന ടൈറ്റിലിനൊപ്പമാണ് അമിതാബ് ബച്ചന്‍ ട്വിറ്ററിലില്‍ വീഡിയോ പങ്കുവെച്ചത്.

വൈറസില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ആളുകള്‍ പല പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. കൈ കഴുകുന്നത് മുതല്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വരെ അതില്‍ പെടുമെന്ന് അമിതാബ് ബച്ചന്‍ പറയുന്നു. എപ്പോഴും ജാഗരൂകരായി ഇരിക്കണമെന്നും തെറ്റായ നിര്‍ദ്ദേശങ്ങളില്‍ വീണുപോകരുതെന്നും കവിതയിലൂടെ ബച്ചന്‍ ഓര്‍മിപ്പിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈറസ് നിസ്സാരമായി കാണരുതെന്നും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബോളിവുഡ് താരം പരിനീതി ചോപ്രയും രംഗത്തുവന്നു. കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ ഒന്നായ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നും ക്രിസ്റ്റീന ഹിഗ്ഗിന്‍സ് എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു പരിനീതി ചോപ്രയുടെ ട്വീറ്റ്.

അമിത ആത്മവിശ്വാസം ഒഴിവാക്കി ഇത് വായിക്കുക! കോവിഡ് 19നെ 'സോഷ്യല്‍ മീഡിയയിലെ ഹൈപ്പ്' മാത്രമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. 'ഇത് പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ' എന്ന പ്രചരണവും ഒഴിവാക്കുക. 'കൊറോണ ബാധിതരുടെ മരണനിരക്ക് കൂടുതലാണ്' എന്ന വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കുക. നിങ്ങള്‍ വൈറസിനേക്കാള്‍ മിടുക്കരാണെന്ന് കരുതരുത്. കൊറോണ വൈറസ് യഥാര്‍ത്ഥമാണ്. അങ്ങേയറ്റം ജാഗ്രതയോടെ നേരിടേണ്ട പകര്‍ച്ചവ്യാധിയാണ്. സമര്‍ത്ഥരായിരിക്കുക. സുരക്ഷിതരായിരിക്കുക.’ പരിനീതി ചോപ്ര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

SCROLL FOR NEXT