Film News

'വാട്ട് എ ലവ്ലി ഫിലിം, ബ്യൂട്ടിഫുള്‍ ഡയറക്ഷന്‍ ആന്റ് ബ്രില്യന്റ് കാസ്റ്റ്'; 'കുമ്പളങ്ങി നൈറ്റ്സി'നെ കുറിച്ച് അനുഷ്‌ക ശര്‍മ

'കുമ്പളങ്ങി നൈറ്റ്സ്' മികച്ച ചിത്രമെന്ന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിന്റേതെന്ന് അനുഷ്‌ക പറയുന്നു. പോസ്റ്ററിനൊപ്പം സംവിധായകന്‍ മധു സി നാരായണനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഇറങ്ങി ഒരു വര്‍ഷം കഴിയുമ്പോഴും പുതിയ ആരാധകരെ നേടുകയാണ് കുമ്പളങ്ങി നൈറ്റ്സ്. സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയതില്‍ മികച്ചതെന്ന് വിശേഷിപ്പിക്കുന്ന ചിത്രം വെബ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ കാഴ്ചക്കാരുടെ എണ്ണവും കൂടി.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനത്തെ പുകഴ്ത്തി ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് രംഗത്ത് വന്നത്. 'എ മാസ്റ്റര്‍ പീസ്' എന്നാണ് പാട്ടിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അര്‍ജിത് സിങ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 'ചെരാതുകള്‍ നല്‍കുന്ന സന്തോഷം' എന്ന അടിക്കുറിപ്പോടെ ഗായിക സിത്താരയും അര്‍ജിത് സിങിന്റെ പോസ്റ്റ് പങ്കുവെച്ചിരുന്നു.

സമൂഹത്തിലെ സ്റ്റീരിയോടൈപ്പ് ചിന്താഗതികളെ ചോദ്യം ചെയ്ത ഫാമിലി ഡ്രാമ ആയിരുന്നു ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ 'കുമ്പളങ്ങി നൈറ്റ്സ്'. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മറ്റുഭാഷകളിലേയ്ക്കുള്ള ചിത്രത്തിന്റെ റീമേക്ക് ചര്‍ച്ചകള്‍ നടക്കുകയാണ്.

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ടീസർ പുറത്തിറങ്ങി

മൂന്ന് പതിറ്റാണ്ടുകളോളം എവറസ്റ്റിന്റെ വഴികാട്ടിയായ 'ഗ്രീൻ ബൂട്സ്'

കൊല്ലം തൂക്ക് ലോഡിംങ് പുതുമുഖങ്ങൾക്ക് ഒപ്പം ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്

SCROLL FOR NEXT